വട്ടൊള്ളിക്കാവില്‍ കുംഭതാലപ്പൊലി ആഘോഷിച്ചു
Posted on: 16 Feb 2011
നെല്ലിക്കാട്ടിരി: വട്ടൊള്ളിക്കാവ് ഭദ്രകാളിക്ഷേത്രത്തിലെ കുംഭതാലപ്പൊലി ആഘോഷിച്ചു. ഗണപതിഹോമം, ഉഷഃപൂജ, നൈവേദ്യങ്ങള്‍, ഉച്ചപ്പൂജ എന്നിവ നടന്നു. തൃക്കരങ്ങാട്ട് ശിവക്ഷേത്രത്തില്‍നിന്ന് ആന, പഞ്ചവാദ്യം അകമ്പടിയോടെ ദേവസ്വം പൂരംഎഴുന്നള്ളിപ്പ് വൈകീട്ടോടെ ക്ഷേത്രത്തിലെത്തി.തുടര്‍ന്ന് വിവിധ ആഘോഷക്കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി. സന്ധ്യക്ക് ദീപാരാധനയും വെടിക്കെട്ടും രാത്രി നാടകവും അരങ്ങേറി.
No comments:
Post a Comment