Friday, February 11, 2011

സത്‌സംഗം ആത്മലാഭത്തിനുള്ള മാര്‍ഗം

സത്‌സംഗം ആത്മലാഭത്തിനുള്ള മാര്‍ഗം -സ്വാമി ചിദാനന്ദപുരി

പുത്തൂര്‍: പ്രപഞ്ചത്തിന് ഒരു വ്യവസ്ഥയുണ്ടെന്നും അണുമുതല്‍ ബ്രഹ്മാണ്ഡംവരെ വിധേയമായ ഈ വ്യവസ്ഥയനുസരിച്ച് ചെയ്യേണ്ടത് ചെയ്യുന്നവര്‍ക്ക് ജീവിതം ശാന്തിപൂര്‍ണമാവുമെന്നും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ സത്‌സംഗസായാഹ്നത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജന്മാന്തരങ്ങളിലൂടെ വിവിധ കോശങ്ങളോട് തന്മയീഭവിച്ച് രൂപപ്പെടുത്തിയ ഭാവനാദൃഢതമൂലമാണ് ആത്മസ്വരൂപം മനസ്സിലാവാതെ പോകുന്നതെന്നും ഗുരുവും ശാസ്ത്രവും ഈ പ്രതിബന്ധം മറികടക്കാന്‍ സഹായിക്കുന്നെന്നും സ്വാമി പറഞ്ഞു.
ഭൗതിക ലാഭങ്ങളൊക്കെ ക്ഷണികമാണ്. ആത്മലാഭമാണ് ശാശ്വതമായ ലാഭമെന്ന് അദ്ദേഹം ദൃഷ്ടാന്തസഹിതം വ്യക്തമാക്കി. ഇതിലേക്ക് നയിക്കുന്നതാണ് സത്‌സംഗം.

No comments:

Post a Comment