ടിപ്പര്‍ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
തിരുമിറ്റക്കോട്: വെള്ളടിക്കുന്നില്‍ അമിതവേഗത്തില്‍വന്ന ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു. ഞാങ്ങാട്ടിരി നാലുസെന്റ് കോളനിയില്‍ പടിഞ്ഞാറെപുരയ്ക്കല്‍ നാരായണന്റെ മകന്‍ മനോജ് (30) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഞാങ്ങാട്ടിരിയില്‍നിന്ന് കറുകപുത്തൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു മനോജ്. വെള്ളടിക്കുന്ന് സെന്ററില്‍വെച്ച് അമിതവേഗത്തില്‍വന്ന ലോറി ബൈക്കിലിടിച്ച് തത്ക്ഷണം മരിക്കയായിരുന്നു.
ലോറിയിലെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്. ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സത്യഭാമയാണ് മനോജിന്റെ അമ്മ. ഷിനി, മിനി എന്നിവര്‍ സഹോദരങ്ങളാണ്

No comments:
Post a Comment