ആര്‍എസ്‌എസ് സമ്പര്‍ക്കയജ്ഞം: ശ്രീ ശ്രീ രവിശങ്കറിനെ സന്ദര്‍ശിച്ചു
Posted On: Tue, 15 Feb 2011 22:47:30
കോഴിക്കോട്: ആര്‍എസ്‌എസ് ദേശീയ സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ ആര്‍എസ്‌എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ സന്ദര്‍ശിച്ചു. ജന്മഭൂമി കോഴിക്കോട് പ്രിന്റര്‍ ആന്റ് പബ്ലിഷറും കേരള ക്ഷേത്ര സംരക്ഷണസമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ, ആര്‍എസ്‌എസ് കോഴിക്കോട് മഹാനഗര്‍ സഹസംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍, ജില്ലാകാര്യവാഹ് വി. അനില്‍കുമാര്‍, എം. ബിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട്ട് ആനന്ദോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ശ്രീ ശ്രീ രവിശങ്കര്‍.
No comments:
Post a Comment