Thursday, February 3, 2011

രാമക്ഷേത്രത്തിന്‌ ഉടന്‍ ഭൂമി വിട്ടുകൊടുക്കണം

രാമക്ഷേത്രത്തിന്‌ ഉടന്‍ ഭൂമി വിട്ടുകൊടുക്കണം: ആര്‍എസ്‌എസ്‌

Posted On: Thu, 03 Feb 2011 22:06:53
ചെന്നൈ: രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന്‌ എത്രയും വേഗം ഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. കാലവിളംബം ഒഴിവാക്കി ഇതിനാവശ്യമായ നിയമനിര്‍മാണം ഉടന്‍ നടത്തണം. രാമജന്മഭൂമിയില്‍ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നതായി അലഹബാദ്‌ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ക്ഷേത്രനിര്‍മാണത്തിനാവശ്യമായ നിയമനിര്‍മാണം നടത്തുകയാണ്‌ സര്‍ക്കാര്‍ ഉടന്‍ ചെയ്യേണ്ടതെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ്‌ പറഞ്ഞു.

യുവമോര്‍ച്ച കാശ്മീരിലെ ലാല്‍ചൗക്കിലേക്ക്‌ നടത്തിയ ഏകതായാത്ര തടഞ്ഞ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ദേശദ്രോഹികള്‍ക്ക്‌ പ്രോത്സാഹനമായതായും അദ്ദേഹം പറഞ്ഞു. 'ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തെറ്റാണ്‌'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മാലേഗാവ്‌ സ്ഫോനടനത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ഗൂഢനീക്കമാണ്‌,' രാംമാധവ്‌ പറഞ്ഞു.

തമിഴ്‌നാട്ടില്‍ 5 മുതല്‍ 20 വരെ നടക്കുന്ന പ്രചാരണപരിപാടികളില്‍ 10,000 പേര്‍ പങ്കെടുക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

( Kadappad : http://www.janmabhumidaily.com/)

No comments:

Post a Comment