പാലക്കാട്ട് വെടിമരുന്നുശാലയില്‍ സ്ഫോടനം, എട്ട് മരണം
Posted On: Tue, 01 Feb 2011 17:32:37
പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ത്രാങ്ങാലിയിലെ വെടിമരുന്ന് ശാലകളിലുള്ള സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍ വെടിമരുന്ന്ശാലയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ മുപ്പത് പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
കവളപ്പാറ കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള വെടിമരുന്ന് ശാലകളിലാണ് തീപിടിച്ചത്. വലിയ മൂന്ന് സ്ഫോടനങ്ങള്‍ ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടം നടക്കുമ്പോള്‍ അതുവഴി പോവുകയായിരുന്നു ട്രെയിനിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു.
മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദേശമംഗലം, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിലെ വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടുണ്ട്.
പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശമാകെ കറുത്ത പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

No comments:
Post a Comment