Thursday, January 13, 2011

സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം..

ഗണഗീതങ്ങള്‍ (ഗാനാഞ്ജലി)    - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

15)  സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
http://www.geetganga.org/audio/download/274/Swadesham-Yaana-De-Dhyanam.mp3


സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം

കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും
മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം

ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം ഭാരതരൂപം
കൊളുത്താം ഭക്തിതന്‍ ദീപം ഹൃദയമന്ദിരം തന്നില്‍

ഒളിക്കും ജീവരക്തത്താല്‍ കഴുകാം കാലിണ ഞങ്ങള്‍
ജ്വലിക്കും ജീവിതദീപാവലിയാല്‍ ആരതി ചെയ്യാം

നമുക്ക് ജന്മസാഫല്യം നമുക്ക് ജീവിതാദര്‍ശം
നമുക്ക് മോചനമാര്‍ഗം ജനനീ പൂജനമൊന്നേ

No comments:

Post a Comment