ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
3)
നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം
ക്ഷണികമാമുപവനസുമങ്ങള്‍ അല്ല വേണ്ടൂ പൂജനാര്‍ത്ഥം
വേണമുത്കടഭക്തിശ്രദ്ധാപൂര്‍ണമാനസ നറുസുമങ്ങള്‍
ദേവി തന്നഭിഷേകമതിനായ് ദേവ ഗംഗാ വാരി പോരാ
ധ്യേയചിന്താനിരത യുവജന ഹൃദയശോണിത ഗംഗ വേണം
മാതൃവദനേ ദീപ്തി വീശാന്‍ നെയ് വിളക്കുകളല്ല വേണ്ടൂ
വേണമതിനായ് വന്‍ തപസിന്‍ ജ്വാല വീശും ജീവശിഖകള്‍
ചാമരം വെണ്‍ കുടകളിവയാല്‍ പ്രീതയാകാ ഭാരതാംബ
എന്ന് നില്പൂ മാതൃ സവിധേ ശതംശതം നരപുംഗവന്മാര്‍
അന്ന് ദേവി പ്രസന്നയാകും പൊന്‍യുഗത്തിന്‍ നാമ്പ് വിടരും
നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം
No comments:
Post a Comment