ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
9)
കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും
അഖണ്ഡഭാരതമാതാ കീ ജയ ഘോഷം പൊങ്ങും പുനരെങ്ങും
മാനസകോടികളൊന്നായ് ചേര്‍ന്നാല്‍ മാമല പോലും മലരല്ലേ?
ദേശപ്രേമം ജ്വലിച്ചുയര്‍ന്നാല്‍ വാരിധി പോലും വരളില്ലേ?
രാഷ്ട്രശക്തി തന്‍ പ്രളയ ജലത്തില്‍ കൃത്രിമ ഭിത്തികള്‍ തകരില്ലേ?
ദുസ്സഹമാമീ ദുരന്ത ചിത്രം ദുസ്വപ്നം പോല്‍ മറയില്ലേ? (കൂരിരുള്‍ നീങ്ങും)
അസഹനീയമാമപമാനത്തിന്‍ സ്മരണകള്‍ പോലും തകരാതെ
ക്ഷുദ്ര മൃഗീയത വെട്ടിയ ചോര പുഴകളുണങ്ങിയടങ്ങാതെ
ദേശഭക്തര്‍ തന്‍ ജീവാഹുതിയില്‍ ദേശം കോള്‍മയിരണിയാതെ
യഥാര്‍ത്ഥമാമാ സ്വാതന്ത്ര്യത്തില്‍ ദിവ്യോദയമെങ്ങണയുന്നു? (കൂരിരുള്‍ നീങ്ങും)
സാഗരമൊന്നായ് കുടിച്ചു തീര്‍ക്കും മാമുനി വീണ്ടും വരുമാറായ്
ജലധികള്‍ പോലും കുതിച്ചു താണ്ടും വാനര സേനകളണയാറായ്
വന്മല താഴേക്കിടിച്ചു താഴ്ത്തും താപസവര്യന്‍ വരുമാറായ്
ശുഭസൂചകമാം നവോദയത്തിന്‍ കതിരുകളെങ്ങും വിരിയാറായ് (കൂരിരുള്‍ നീങ്ങും)
No comments:
Post a Comment