Saturday, January 22, 2011

പട്ടാമ്പി:പള്ളിവേട്ട ഭക്തിസാന്ദ്രമായി; ഇന്ന് ആറാട്ട്

പള്ളിവേട്ട ഭക്തിസാന്ദ്രമായി; ഇന്ന് ആറാട്ട്
Posted on: 22 Jan 2011


പട്ടാമ്പി: പടിഞ്ഞാറെമഠം ഗുരുവായൂരപ്പന്‍ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഏഴാം നാളായ വെള്ളിയാഴ്ച വൈകീട്ട് ആനകളുടെ അകമ്പടിയോടെ പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നു. രാത്രി പറയെടുപ്പോടുകൂടി പന്തയ്ക്കല്‍ ഭഗവതിക്ഷേത്രം, കൈത്തളിക്ഷേത്രം വഴി പള്ളിവേട്ട മടങ്ങി.
പഞ്ചവാദ്യത്തിന്റെ അകമ്പടിയും ഉണ്ടായി. വെള്ളിയാഴ്ച രാവിലെ പാര്‍വതി നാരായണന്റെയും പൂജാനാരായണന്റെയും സംഗീതക്കച്ചേരി അരങ്ങേറി. ആറാട്ട് ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. ആറാട്ടിനുമുമ്പ് നിളയെ ആദരിക്കുന്നതിനായി നിളാവിളക്ക് നടക്കും. രാവിലെ പ്രമോദ് ഐക്കരപ്പള്ളിയുടെ ഭക്തിപ്രഭാഷണവും ഉണ്ടാവും.

No comments:

Post a Comment