Sunday, January 16, 2011

സത്യയുഗപ്പൊന്‍പുലരിവിടര്‍ത്തും..

ഗണഗീതങ്ങള്‍ (ഗാനാഞ്ജലി)    - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


22)   സത്യയുഗപ്പൊന്‍പുലരിവിടര്‍ത്തും


സത്യയുഗപ്പൊന്‍പുലരിവിടര്‍ത്തും
നിത്യ
തപസ്വികളല്ലോ നാം
മര്‍ത്യകുലതിന്നമൃതം പകരും
മംഗളതേജസ്സ്‌ അല്ലോ നാം


ഏതൊ ദുര്‍ദ്ദിന ഭീതിയുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ല
ചേതന തന്‍ നിജ രൂപം
നാമെന്നല്ലോ വരബലമേകിയവ
ന്‍
(മര്‍ത്യ)

മണ്ണുരുവയവരല്ലാ വെറുതെ
മണ്ണായ് തീരേണ്ടവരല്ല
വിണ്ണില്‍ നന്മകളുടല്‍പൂണ്ടവര്‍
ഈശ്വരശക്തി സ്വരൂപങ്ങള്‍
(
മര്‍ത്യ)

പോര്‍ വിട്ടോടിയതല്ല
നമ്മുടെ വീര പുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടി നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍
(
മര്‍ത്യ)

കാലം കലിതുള്ളി പെരുവെള്ളം
പോലെ കയര്‍ത്തെത്തിടുമ്പോള്‍
തെല്ലും പതറതതിനെ തടയാന്‍
ചിറയായ്
തീര്‍ന്നവരല്ലോ  നാം
(
മര്‍ത്യ)

പരിക്ഷണത്തിന്‍ യുഗാന്ദരങ്ങളില്‍
അഗ്നിസ്പുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവ ഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം
(
മര്‍ത്യ)

No comments:

Post a Comment