ശ്വസനക്രിയ
പ്രാര്‍ത്ഥന, ധ്യാനം (മെഡിറ്റേഷന്‍), ശവാസനം ഇവ മൂന്നും കഴിഞ്ഞാണ് യോഗവ്യായാമങ്ങളിലേക്ക് കടക്കുന്നത്. ശ്വാസമാണ് നമ്മുടെ ജീവന്‍. ശ്വാസം വേണ്ടത്ര അളവില്‍ കിട്ടിയില്ലെങ്കില്‍ ജീവന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലാകുന്നു. ശ്വാസകോശങ്ങളാണ് ശ്വാസോച്ഛ്വാസത്തിനാധാരമായിരിക്കുന്ന അവയവം. ശ്വാസകോശങ്ങളുടെ വികാസസങ്കോചങ്ങളുടെ പരിധി അനുസരിച്ചായിരിക്കും ശ്വാസം വിടുന്നതും എടുക്കുന്നതും. സാധാരണഗതിയില്‍ ശ്വാസകോശങ്ങള്‍ അവയുടെ സ്വതസിദ്ധമായ കഴിവനുസരിച്ച് വികസിക്കുകയോ സങ്കോചിക്കുകയോ ചെയ്യുന്നില്ല. അവയുടെ വികാസസങ്കോചങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുപകരിക്കുന്നതിനുള്ള ശ്വസനക്രിയയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ചെയ്യേണ്ട വിധം
1. ശവാസനത്തില്‍നിന്ന് വിരമിച്ച് കാലുകള്‍ ചേര്‍ത്ത് ഉപ്പൂറ്റികളില്‍ പാദങ്ങള്‍ നിര്‍ത്തുക.
2. കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി തുടയോട് ചേര്‍ത്ത് കമയ്ത്തി വയ്ക്കുക. കൈവിരലുകള്‍ ചേര്‍ത്ത് നീട്ടി തറയില്‍ പതിഞ്ഞിരിക്കണം.
3. ചുണ്ടുകള്‍ ചേര്‍ത്ത് വായ അടഞ്ഞിരിക്കണം. കണ്ണുകള്‍ തുറന്നും.
4. ശ്വാസകോശങ്ങളില്‍ അവശേഷിച്ചിരിക്കാവുന്ന ശ്വാസം മുഴുവന്‍ സാവധാനം മൂക്കില്‍ക്കൂടി പുറത്തേക്ക് വിടുക.
5. ഇനി, സാവധാനം ശ്വാസം എടുക്കാന്‍ തുടങ്ങുക. അതോടൊപ്പം കൈകള്‍ തളര്‍ത്താതെ നിലത്തുനിന്നും ഉയര്‍ത്തി ശ്വാസം എടുത്തുകൊണ്ടിരിക്കുന്ന വേഗതയ്ക്കനുസരണമായി തലയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുപോയി നീട്ടി ഇരു ചെവികളെയും സ്പര്‍ശിക്കത്തക്ക വിധത്തില്‍ മലര്‍ത്തി വയ്ക്കുക. ശ്വാസത്തിന്റെ വേഗതയും കൈകളുടെ വേഗതയും തുല്യമായിരിക്കണം.
6. ശ്വാസം എടുത്തുകഴിയുന്നതോടൊപ്പം തന്നെ കൈകളും തലയുടെ ഇരുവശങ്ങളിലായി നീട്ടി പതിച്ച് വച്ചിരിക്കണം. കൈപ്പത്തികള്‍ ചെവിക്ക് നേരെയായിരിക്കണം വയ്ക്കേണ്ടത്. കൈപ്പത്തികള്‍ അടുത്തോ അകന്നോ ആയിരിക്കരുത്. കൈകള്‍ കഴിയുന്നത്ര വലിച്ച് നീട്ടിപ്പിടിക്കണം.
7. രണ്ട് സെക്കന്‍ഡ് അതേ നിലയില്‍ കിടന്നിട്ട് സാവധാനം ശ്വാസം വിടാന്‍ തുടങ്ങുമ്പോള്‍ കൈകള്‍ പൊക്കി, ഉച്ഛ്വാസത്തിന്റെ വേഗതയ്ക്കൊപ്പം കൊണ്ടുവന്ന് പൂര്‍വസ്ഥാനത്ത് കമഴ്ത്തി പതിച്ച് വയ്ക്കുക.
8. ശ്വാസത്തിന്റെയും ഉച്ഛ്വാസത്തിന്റെയും വേഗതയ്ക്കനുസരിച്ചായിരിക്കണം കൈകളുടെ പോക്കുവരവിന്റെ വേഗതയും.
9. കൈകള്‍ പൂര്‍വസ്ഥാനത്ത് പതിച്ച് വച്ചതിന് ശേഷവും ശ്വാസം ഉള്ളില്‍ ബാക്കി നില്‍പ്പില്ലെന്ന് ഉറപ്പു വരുത്തുന്നതു വരെ ശ്വാസം വിട്ടുകൊണ്ടിരിക്കണം. 10. ശ്വാസം ഒട്ടും വിടാന്‍ ഇല്ലാത്ത അവസ്ഥയില്‍ രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് രണ്ടാമത്തെ ശ്വസനക്രിയ ആരംഭിക്കുക. ഇങ്ങനെ 20 തവണ ശ്വസനക്രിയ ആരംഭിക്കുക.
11. മനസ്സു മറ്റു വിഷയങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കുക.
പ്രയോജനം
ശ്വാസകോശങ്ങള്‍ പരമാവധി വികസിപ്പിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്കൊണ്ട് കൂടുതല്‍ പ്രാണശക്തിയും ഓക്സിജനും സമാഹരിക്കാന്‍ കഴിയുന്നു. ഓക്സിജനാണല്ലോ രക്ത ശുദ്ധീകരണത്തിനാശ്യം. പരിശീലനം പുരോഗമിക്കുന്നതിനനുസരിച്ച് സ്വാഭാവികമായി നടക്കുന്ന ശ്വാസോച്ഛ്വാസത്തില്‍ വായുവിന്റെ അളവ് വര്‍ദ്ധിക്കുന്ന അതനുസരിച്ച് പ്രാണശക്തിയും രക്തശുദ്ധിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏകാഗ്രത വര്‍ദ്ധിക്കുന്നതിനും ശ്വസനക്രിയ സഹായകമാണ്.

No comments:
Post a Comment