Monday, January 24, 2011

അതിര്‍ത്തി കടന്നെത്തുന്ന പാക്‌ മൊബൈല്‍ ഭീഷണി

Friday, July 23rd, 2010

അതിര്‍ത്തി കടന്നെത്തുന്ന പാക്‌ മൊബൈല്‍ ഭീഷണി

mobile-operators-pakistan-epathramരാജസ്ഥാന്‍ : ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള പാക്‌ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ വഴി പാക്‌ മൊബൈല്‍ ശൃംഖല ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യക്കകത്ത് പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ്‌ വകുപ്പ്‌ മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കകത്ത്‌ പാക്കിസ്ഥാന്‍ ശൃംഖലയുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഇത് വഴി സാധിക്കും. ഈ സംഭാഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും വിദേശ ശൃംഖലയുടേതായതിനാല്‍ എന്ക്രിപ്റ്റ്‌ ചെയ്യപ്പെട്ട (രഹസ്യ കോഡ് ഉപയോഗിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലാക്കിയത്) സിഗ്നലുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഡിക്രിപറ്റ്‌ (എന്ക്രിപ്റ്റ്‌ ചെയ്യപ്പട്ട സിഗ്നലിനെ തിരകെ പൂര്‍വ രൂപത്തില്‍ ആക്കുക) ചെയ്യാനുമാവില്ല എന്നത് കൊണ്ട് ഇത് വലിയ ഒരു സുരക്ഷാ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ താര്‍ എക്സ്പ്രസ്‌ വഴി വരുന്ന യാത്രക്കാരുടെ കൈയ്യില്‍ നിന്നും പാക്‌ സിം കാര്‍ഡുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിച്ചെടുക്കുന്നുണ്ട് ഇപ്പോള്‍. ഇവ യാത്രക്കാര്‍ക്ക് തിരികെ പോകുമ്പോള്‍ തിരികെ നല്‍കും.
രാജസ്ഥാനിലെ പാക്‌ അതിര്‍ത്തി പ്രദേശത്ത് രണ്ടു വ്യത്യസ്ത പാക്‌ മൊബൈല്‍ കമ്പനികളുടെ സിഗ്നലുകള്‍ ലഭ്യമാണ്. ഇത സംബന്ധിച് ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് പാക്‌ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മൊബൈല്‍ ഫോണിന്റെ സിഗ്നലുകള്‍ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമാണ് മൊബൈല്‍ ജാമ്മര്‍. ചില അതീവ സുരക്ഷാ മേഖലകളില്‍ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാറുണ്ട്. പാക്‌ അതിര്‍ത്തി പ്രദേശത്ത്‌ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ നാലു വര്‍ഷമായി അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് വരെ ഇതിനായുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
News Link from: http://www.epathram.com/

No comments:

Post a Comment