അസീമാനന്ദ രാഷ്ട്രപതിക്ക് കത്തെഴുതിയെന്ന വാദം കളവാണെന്ന് സഹോദരന്‍ Posted On: Tue, 18 Jan 2011 22:22:05
ന്യൂദല്ഹി:: ഇന്ത്യാ-പാക് പ്രസിഡന്റുമാര്ക്ക് അസീമാനന്ദ കത്തെഴുതിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തല്‍. അത്തരമൊരു കത്ത് തന്റെ പക്കല്‍ കിട്ടിയിട്ടില്ലെന്ന് അസീമാനന്ദയുടെ സഹോദരന്‍ സുകുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഹൈദരാബാദിലെ ചലഞ്ചേഴ്സ് സെന്ട്ര്ല്‍ ജയിലില്‍ തന്നെ സന്ദര്ശിക്കാനെത്തിയ സുകുമാറിന്റെ കൈകളില്‍ അസീമാനന്ദ രാഷ്ട്രനേതാക്കള്ക്കുള്ള കത്തുകള്‍ ഏല്പ്പിച്ചുവെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാര്ത്ത. അജ്മേര്‍, സംഝോത, മാലേഗാവ് മെക്കാ മസ്ജിദ് സ്ഫോടനങ്ങളില്‍ പശ്ചാത്തപിച്ചുകൊണ്ടുള്ളതാണ് കത്തുകള്‍ എന്നായിരുന്നു പ്രചാരണം. എന്നാല്‍ കുറ്റസമ്മതമൊഴി പോലെ അസീമാനന്ദയുടെ കത്തും വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെ സുകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍. ജയിലില്‍ സഹോദരനെ കണ്ടുവെന്നും പല കാര്യങ്ങളും സംസാരിച്ചുവെന്നും പറഞ്ഞ സുകുമാര്‍ ഒരുതരത്തിലുള്ള കത്തും അദ്ദേഹം തന്റെ കൈകളില്‍ തന്നിട്ടില്ലെന്ന് വ്യക്തമാക്കി.
സഹോദരന്റെ കയ്യില്‍ നല്കി. കത്തിന്റെ പകര്പ്പെന്ന് അധികൃതര്‍ പ്രചരിപ്പിക്കുന്നത് അസീമാനന്ദ എഴുതിയതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാമചന്ദ്രാജിറാവുവും പറഞ്ഞു. ഇംഗ്ലീഷില്‍ അത്തരത്തിലൊരു കത്ത് തയ്യാറാക്കാന്‍ അസീമാനന്ദക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment