ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഇതാണിതാണി പാവന ഭാരത
ഇതാണിതാണീ പാവന ഭാരത
ഭൂമാതാവിന്‍ ശ്രീകോവില്‍
ഇവിടെ നമിക്കാം ഇവിടെ ജപിക്കാം
ഇവിടെസ്സാധന ചെയ്തീടാം (2)
(ഇതാണിതാണീ പാവന .......)
വിഭാത വേളയില്‍ നമ്മെയുണര്ത്തും
കിളികുലമിവിടെ പാടീടു൦
പ്രഭാതസന്ധ്യയില്‍ വിടരും സുരഭില-
സുമതതി നര്‍ത്തനമാടീടും
സ്വതന്ത്രജീവിത വിജയരഹസ്യം
പകരും മരുതനിന്നിവിടെ
പറന്നുവന്നീ പരിസരമാകെ
പുതിയൊരു ചേതന ചേര്ത്തീടും ( ഇവിടെ നമിക്കാം )
ഇവിടുന്നുയരും ശംഖധ്വനിയുടെ
മംഗളമാം തരകമന്ത്രം
അഗാധനിദ്രയില്‍ മുഴുകിയ ഹൈന്ദവ
കര്‍ണപുടങ്ങളിലെത്തീടും
അണിഅണിയായവരണയു൦ നിശ്ചയ-
മിവിടെ പ്രണമിച്ചീടാനായി
ഇവിടെ പ്രതിദിനമാരതി ചെയ്യാന്‍
പ്രതിജ്ഞ ചെയ്യുകയീനമ്മള്‍ ( ഇവിടെ നമിക്കാം )
വിഷാദമറ്റ കിരീടി ധനുസ്സിന്‍
ഞാണൊലി മുഴക്കിയന്നിവിടെ
പ്രബുദ്ധഭാവമുണര്‍ന്ന ഹനുമാന്‍
കുതിച്ചുയര്ന്നതുമന്നിവിടെ
പ്രതിജ്ഞ ചെയ്തു ജയിക്കാന്‍ കരവാള്‍
വീരശിവാജി ധരിച്ചിവിടെ
വില്ലുകുലയ്ക്കും പാര്‍ത്ഥനു സാരഥി
യോഗേശ്വരനുണ്ടിന്നിവിടെ. ( ഇവിടെ നമിക്കാം )
അരുണപ്രഭമാമുദയദിവാകര-
കിരണപതാക ഉയരുകയായ്
കിരണപതാക ഉയരുകയായ്
പുതിയയുഗത്തിന്‍ ദ്വിഗ്വിജയത്തിനു
മംഗളദീപ്തി കൊളുത്താനായ്
അഭിമാനത്തിന്‍ സ്വാതന്ത്ര്യത്തിന്‍
അജയ്യവീര്യമുണര്ത്താനായ്
ഉയര്‍ന്നുപൊങ്ങുകയാണിവിടിന്നും
പാഞ്ചജന്യതരംഗങ്ങള്‍ ( ഇവിടെ നമിക്കാം )
No comments:
Post a Comment