ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
5)
ഒരു വരത്തിനു വേണ്ടി മാത്രം വ്രതമെടുത്തവരാണു നമ്മള്‍
അതിനു ജീവിതമാകമാനം സ്വയമുഴിഞ്ഞവരാണു നമ്മള്‍
ഇഷ്ടദേവതയൊന്നു മാത്രം ദിവ്യഭാരത മാതൃഭൂമി
ബീജമാന്ത്രമുപാസനക്കായ് നാം ജപിപ്പതു സംഘമന്ത്രം
പൂക്കളായ് വിടരാന്‍ തുടങ്ങും തരുണകോമള ജീവിതങ്ങള്‍
ബലമുദാത്തസുശീലമെന്നീ ഗുണമിയന്നവരാണു നമ്മള്‍
വിവിധ ഭാഷകള്‍ വേഷ ഭൂഷാ സഹിതമെന്കിലുമേക രാഷ്ട്രം
വിപുലമാണ് വിദൂരമാണെന്നാകിലും പരമേകഗാത്രം
കോടി കോടി ജനങ്ങള്‍ നമ്മുടെ ഉള്ളിലൊഴുകുവതേക രക്തം
ഇവയിലൂന്നിയുറച്ചു നില്‍ക്കാന്‍ പ്രതിദിനം കടിബദ്ധര്‍ നമ്മള്‍
ഇവിടെയന്ധതയജ്ഞതക്കും അവശതക്കും ചിതയൊരുക്കാന്‍
ഭേദഭാവനയുച്ചനീച സ്ഥാനമെന്നിവ ചുട്ടെരിക്കാന്‍
ഏക ചേതന മാത്രമാണീ സര്‍വമെന്നത് സത്യമാക്കാന്‍
തീവ്ര ദീര്‍ഘ തപസ്സു ചെയ്യും നവ ഭഗീരഥരാണു നമ്മള്‍
പ്രബലശക്തികള്‍ നാലുപാടും വിജയഭേരിയടിച്ചിടുമ്പോള്‍
ഗ്രഹഗ്രഹാന്തരയാത്രചെയ്തീ വിപുല വിശ്വമടക്കിടുമ്പോള്‍
ശാസ്ത്രസിദ്ധികള്‍ നേടിയെങ്ങും വിസ്മയം വിരചിച്ചിടുമ്പോള്‍
പുതുയുഗപ്പിറവിക്കുവേണ്ടും വഴി തെളിപ്പവരാണു നമ്മള്‍
No comments:
Post a Comment