Tuesday, January 11, 2011

അമ്മേ ഭാരതമാതാവേ

ഗണഗീതങ്ങള്‍ (ഗാനാഞ്ജലി)    - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

2) അമ്മേ ഭാരതമാതാവേ

അമ്മേ ഭാരതമാതാവേ നിന്‍ മക്കളിതാ വന്നണയുന്നു

ചങ്കില്‍ കൈവച്ചുച്ചം ഞങ്ങള്‍ വന്ദേമാതരഗാനം പാടാം  വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും പൊരുതി ജയിച്ചവരല്ലൊ ഭാരതപുത്രന്മാര്‍

രാഷസധര്‍പ്പമടക്കാനെന്നും കരവാളേന്തിയ ധീരന്മാര്‍

രണശൂരത മാറ്റൊലികൊള്ളും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

കാലകണ്ണിമ വിടരും മുമ്പേ വളര്‍ന്നീ പാവന സംസ്കാരം

മന്വന്തര നവസൃഷ്ടികളെ   വരവേറ്റു പുലര്‍ത്തിയ സംസ്കാരം

അതിന്‍ ജയക്കൊടി വാനിലുയര്‍ത്തും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

ഉയര്‍ത്തീടാവു മുഖകമലം നീ അരുളുക ഞങ്ങള്‍ക്കാശിസ്സുകള്‍

തുറന്നീടാവു തൃക്കണ്ണമ്മേ എരിഞ്ഞിടട്ടെ ശത്രുക്കള്‍

രണ ഗര്‍ജനഘോഷം വീണ്ടും

വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

No comments:

Post a Comment