ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
7)
സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും
നിത്യ തപസ്വികളല്ലോ നാം
മര്‍ത്യകുലത്തിന്നമൃതം പകരും
മംഗള തേജസ്സല്ലോ നാം .................................(മര്‍ത്യകുലത്തിന്നമൃതം പകരും )
ഏതോ ദുര്‍ദ്ദിന ഭീതിയിലുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ലാ
ചേതന തന്‍ നിജരൂപം
നാമെന്നല്ലോ വരബലമേകിയവന്‍ .................................(മര്‍ത്യകുലത്തിന്നമൃതം പകരും )
മണ്ണുരുവായവരല്ലാ വെറുതെ
മണ്ണായ് തീരേണ്ടവരല്ലാ
വിണ്ണിന്‍ നന്മകളുടല്‍ പൂണ്ടുള്ളവര്‍
ഈശ്വര ശക്തി സ്വരൂപങ്ങള്‍ .................................(മര്‍ത്യകുലത്തിന്നമൃതം പകരും )
പോര്‍ വിട്ടോടിയതല്ലാ നമ്മുടെ
വീരപുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടീ നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍ .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )
കാലം കലിതുള്ളിപ്പെരുവെള്ളം
പോലെ കയര്‍ത്തെത്തീടും പോല്‍
തെല്ലും പതറാതതിനെ തടയാന്‍
ചിറയായ് തീര്‍ന്നവരല്ലോ നാം .................................(മര്‍ത്യകുലത്തിന്നമൃതം പകരും )
പരീക്ഷണത്തിന്‍ യുഗാന്തരങ്ങളില്‍
അഗ്നിസ്ഫുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം .................................(മര്‍ത്യകുലത്തിന്നമൃതം പകരും )
No comments:
Post a Comment