ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം കണ്ണൂരില്‍; ഒരുക്കങ്ങളായി
കണ്ണൂറ്‍: ഈ മാസം 8,9,10 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9ന് സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം നടക്കും. ൯ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന താലൂക്ക് തല പ്രവര്‍ത്തക ശിബിരം പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ കാലത്ത് 9.30ന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ സി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിലായി ടി.പി.രാജന്‍ മാസ്റ്റര്‍, സി.ശ്രീധരന്‍ മാസ്റ്റര്‍, ആര്‍.ഹരി, കെ.സി.മോഹനന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ പ്രഭാഷണം നടത്തും. 10ന് 51 കുട്ടികളുടെ ഭഗവത് ഗീതാലാപനത്തോട് കൂടി വാര്‍ഷിക സമ്മേളനത്തിന് തുടക്കമാകും. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ് ക്ഷേത്രീയ ബൌദ്ധിക് ശിക്ഷണ്‍ പ്രമുഖ് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അമൃത കൃപാനന്ദപുരി, വി.ഹരികുമാര്‍, അഡ്വ. കെ.കെ.ബാലറാം എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കക്കാട് പുരസ്കാരം, ജേതാവ് കുമാരി അഭിരാമിക്ക് (എടപ്പാള്‍) പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ സമര്‍പ്പിക്കും. 151 കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെളിനീര് പുസ്തകം പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍ ദേശീയ ബാലശ്രീ അവാര്‍ഡ് ജേതാവ് കുമാരി വി.വി.അര്‍ഷിതയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമാദരണ സഭയില്‍ കണ്ണൂറ്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ എം.വി.ദേവന്‍, കെ.രാഘവന്‍ മാസ്റ്റര്‍, ഡോ.പി.മാധവന്‍, കെ.കുഞ്ഞമ്പു മാസ്റ്റര്‍, പെരുന്താറ്റില്‍ ഗോപാലന്‍, സലീം അഹമ്മദ്, ഡോ.രൈരു ഗോപാല്‍, പി.ദാമോദര പണിക്കര്‍, പണ്ഡിറ്റ് രമേഷ് നാരായണന്‍, പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍, പയ്യന്നൂറ്‍ കൃഷ്ണമണി മാരാര്‍, സി.എം.എസ്.ചന്തേര, പ്രദീപ് പെരുവണ്ണാന്‍, സി.വി.സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പ്, കോട്ടാത്ത് പ്രകാശന്‍ എന്നിവരെ പി.പി.ലക്ഷ്മണന്‍, എം.എ.കൃഷ്ണന്‍, അഡ്വ. കെ.കെ.ബാലറാം, സി.ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും. ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വരുംവര്‍ഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി.പ്രദീപ്കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി.ബാബു, ജില്ലാ സെക്രട്ടറി എന്‍.വി.പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment