പട്ടാമ്പി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കേരളത്തിലെ ഭക്തജനങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും അത് ഭക്തരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി ഒറ്റപ്പാലം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി പൊതിയില്‍ നാരായണന്‍ ചാക്യാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.വേണുഗോപാലാല്‍ അധ്യക്ഷത വഹിച്ചു.
പട്ടാമ്പി ശ്രീ ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നൂറിലതികം പ്രതിനിധികള്‍ പങ്കെടുത്തു.
എന്‍.സി.വി.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രന്‍, ശ്രീകൃഷ്ണന്‍, ഗോപാല്‍ പ്രസംഗിച്ചു. ഭാരവാഹികളായി തൃക്കണ്ടിയൂറ്‍ മുരളിധരന്‍(പ്രസിഡണ്റ്റ്), ശ്രീപാല്‍(ജനറല്‍ സെക്രട്ടറി), വേണുഗോപാല്‍(ട്രഷറര്‍) എന്നിവരെ തിരെഞ്ഞടുത്തു.
No comments:
Post a Comment