Sunday, July 31, 2011

അഴിമതിക്കെതിരെ എബിവിപി ജില്ലാറാലി (pics)

എബിവിപി ജില്ലാറാലി (2011 july 27)
പാലക്കാട്‌: അഴിമതിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി  എബിവിപി പാലക്കാട്‌ ജില്ലാ ഘടകം നടത്തിയ വിദ്യാര്‍ത്ഥി റാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. അഴിമതി നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുക, അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കുക,സ്വിസ്‌ ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരിക. കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുക, ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ റദ്ദാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സമാഹരണം സുതാര്യമാക്കുക, വിദ്യാഭ്യാസ രംഗത്തെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.



ബൈജു പി.കെ ഉദ്ഘാടനം നിര്‍വഹിച്ചു 

No comments:

Post a Comment