ക്ഷേത്രഭൂമി വ്യാവസായികാവശ്യങ്ങള്‍ക്ക് കൈമാറരുത്: വിശ്വഹിന്ദു പരിഷത്ത്
15 Jul 2011
കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഏക്കര്‍ കണക്കിനു ക്ഷേത്രഭൂമി സംരക്ഷിക്കാനെന്ന രീതിയില്‍ വന്‍ വ്യവസായ സംരംഭകര്‍ക്ക് വ്യാവസായിക ആവശ്യത്തിലേയ്ക്ക് ദീര്‍ഘനാളത്തേക്ക് ലീസിനു കൊടുക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍ ആവശ്യപ്പെട്ടു.
ഭൂനിയമങ്ങള്‍ അടിക്കടി മാറിവരുന്ന സാഹചര്യത്തില്‍ കൈമാറ്റഭൂമി ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ള സാദ്ധ്യത കൂടുതലാണ്. ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി അനുയോജ്യമായ വിധത്തില്‍ നിലവിലുള്ള ക്ഷേത്രസമിതിയുമായും ഭക്തജനങ്ങളുമായും ആലോചിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment