പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുനാളായ ശനിയാഴ്ച ജില്ലയിലെ വിവിധ സ്‌നാനഘട്ടങ്ങളിലും ക്ഷേത്ര സന്നിധിയിലും ആയിരങ്ങള്‍ ബലിയിട്ടു. പുണ്യതീര്‍ഥങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് പിതൃമോക്ഷപ്രാപ്തിക്കായി വ്രതനിഷ്ഠയോടെയായിരുന്നു ബലിതര്‍പ്പണം.
പുലരുംമുമ്പേ ബലികര്‍മങ്ങള്‍ തുടങ്ങി. കനത്തമഴയിലും നൂറുകണക്കിനാളുകള്‍ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുമായി ബലിതര്‍പ്പണം നിര്‍വഹിച്ചു. പാമ്പാടിമുതല്‍ തിരുനാവായവരെ ഭാരതപ്പുഴയോരം ബലിയിടാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.

സ്‌നാനഘട്ടങ്ങളോടുചേര്‍ന്നുള്ള ക്ഷേത്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു.
തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രത്തിലെ(Picture) ഭാരതപ്പുഴക്കടവുകളില്‍ ആയിരങ്ങള്‍ കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിനെത്തി. അന്നദാനവുമുണ്ടായി.
തൃത്താല വെള്ളിയാങ്കല്ലില്‍ കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. രാവിലെ നാലുമണിമുതല്‍ കര്‍മിയെ ഏര്‍പ്പെടുത്തിയാണ് ബലിതര്‍പ്പണംനടന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്തിയ ആളുകളെക്കൊണ്ട് പുഴയോരം നിറഞ്ഞിരുന്നു. പ്രസാദഊട്ട്, പ്രത്യേകപൂജകള്‍, ഔഷധസേവ എന്നിവയുമുണ്ടായി.
No comments:
Post a Comment